Breaking News

കുടുംബശ്രീ ജില്ലാമിഷൻ്റെ 'സ്ത്രീപക്ഷ നവകേരളം' കലാജാഥക്ക് ഒടയഞ്ചാൽ ടൗണിൽ സ്വീകരണം നൽകി

ഒടയഞ്ചാൽ:  കുടുംബശ്രീ ജില്ലാ മിഷൻ കാസറഗോഡ്  നേതൃത്വം നൽകുന്ന സ്ത്രീ പക്ഷ നവകേരളം കലാജാഥക്ക് ഒടയൻചാൽ  ടൗണിൽ സ്വീകരണം നൽകി.കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ശ്രീജ, വൈസ് പ്രസിഡന്റ്‌ പി ദാമോദരൻ എന്നിവർ കലാജാഥാ ടീമിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ, ശൈലജ, പഞ്ചായത്ത്‌ അംഗം ബാലകൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ മാരായ രജനി കൃഷ്ണൻ,, ശ്രീലത പി വി, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി, മെമ്പർ സെക്രട്ടറി രൂപേഷ്, വൈസ് ചെയർപേഴ്സൺ ഉഷ, സംഘാടക സമിതി കൺവീനർ സണ്ണി, റനീഷ് എന്നിവർ കലാജാഥാ ടീം അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു. വ്യാപാരി വ്യവസായ സമിതി സെക്രട്ടറി മനോജ്‌ ഒടയൻചാൽ നന്ദി പറഞ്ഞു

No comments