Breaking News

70 ലക്ഷത്തിൻ്റെ ആ ഭാഗ്യവാൻ ഇവിടെയുണ്ട് നിർമ്മാണ തൊഴിലാളിയായിരുന്ന വെസ്റ്റ്എളേരി കോട്ടമലയിലെ വിജയൻ സ്ഥിരമായി ലോട്ടറി എടുക്കുന്നയാൾ


വെള്ളരിക്കുണ്ട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ വെസ്റ്റ് എളേരി കോട്ടമല സ്വദേശി ടി കെ വിജയന്.  ഭീമനടി സംസം ലോട്ടറി ഏജൻസിയുടെ നർക്കിലക്കാട് സ്‌റ്റാളിൽ നിന്നെടുത്ത എഎച്ച്‌ 246610 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ബുധൻ പകൽ 12 ഓടെയാണ് മറ്റ് രണ്ട് ടിക്കറ്റിനോടൊപ്പം സമ്മാനാർഹമായ ടിക്കറ്റും വാങ്ങിയത്. നിർമാണ തൊഴിലാളിയായിരുന്ന ഈ അറുപത്താറുകാരൻ ഇടയ്‌ക്ക് ലോട്ടറി വിൽപന നടത്തിയിരുന്നു.  ആരോഗ്യം മോശമായതിനാൽ ഭാര്യ മേരിയുമായി ചേർന്ന് സ്വന്തമായി കൃഷിചെയ്താണ് ജീവിക്കുന്നത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലവുമുണ്ട്. സിന്ധു, സീന എന്നീ രണ്ട് പെൺമക്കളുണ്ട്‌.  ഭാവി ഭദ്രമാക്കണം എന്നതൊഴിച്ചാൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല ഈ 66കാരന്.  സമ്മാനർഹമായ ടിക്കറ്റ് വെസ്‌റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്കിന്റ വരക്കാട് ഹെഡ്‌ ഓഫീസിൽ ഏൽപിച്ചു.

No comments