മെയ് 8ന് നടക്കുന്ന വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ ഡോ.സജി മറ്റത്തിൻ്റെ ഗൃഹപ്രവേശ ചടങ്ങ് ചരിത്ര സംഭവമാകും 10 പേർക്ക് 5 സെന്റ് വീതം ഭൂമി നൽകുന്നതിന് അപേക്ഷകരെ കണ്ടെത്തുന്ന നടപടിക്ക് തുടക്കം
വെള്ളരിക്കുണ്ട്: ലോകോത്തര ബഹുമതികൾ നേടിയ അക്യുങ്ങ്ചർ വിദഗ്ദൻ ഡോ: സജീവ് മറ്റത്തിലിന്റെ ഗൃഹപ്രവേശനത്തിനോട ബന്ധിച്ച് നിർദ്ധനരായ ഭൂരഹിതർക്ക് സൗജന്യമായി നൽകുന്ന ഭൂമിയുടെ അപേക്ഷകരെ കണ്ടെത്തുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. 50ൽ പരം അപേക്ഷകളിൽ നിന്നും മാനദണ്ഡങ്ങൾ അനുസരിച്ച് മെയ് 8 ഞായറാഴ്ച നടക്കുന്ന ഗൃഹപ്രവേശനത്തിന് 10 പേർക്കും 5 സെന്റ് വീതം സ്ഥലത്തിന്റെ രേഖ കൈമാറും.
അപേക്ഷകരെ കണ്ടെത്തുന്നതിനുള്ള ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് നിർവ്വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാംറ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.അബ്ദുൾ ഖാദർ മുഖ്യ അതിഥി ആയി. കമ്മിറ്റി ചെയർമാൻ രാജീവ് നടുവനാട് അധ്യക്ഷത വഹിച്ചു., മുഖ്യ രക്ഷാധികാരി ഡോ:സജീവ് മറ്റത്തിൽ, രക്ഷാധികാരി ഫാ:പീറ്റർ കനീഷ്, കൺവീനർ സ്കറിയാ തോമസ്, ഡെന്നീസ്ജോസഫ്, രവീന്ദ്രൻ,ദീലീഷ് ,വിജയൻ കോട്ടയ്ക്കൽ, ജെയ്സൻ , മധു വട്ടിപ്പുന്ന എന്നിവർ സംബന്ധിച്ചു

No comments