Breaking News

വനിതാ ശിശുവികസന വകുപ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വനിതാശാക്തീകരണ ക്യാംപെയിൻ സംഘടിപ്പിച്ചു ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു


പരപ്പ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗ വിവേചനം എന്നിവ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികൾക്കും സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർക്കുമായി ഐ.സി.സി.എസ് പരപ്പ പ്രൊജക്ട് ഓഫീസ് വനിതാശാക്തീകരണ ക്യാപെയിൻ പരിപാടി നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി ഉദ്ഘാടനം ചെയ്തു.

 വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ.  അബദുള്ള  ആശംസ പറഞ്ഞു. 

സ്ത്രീ സുരക്ഷ നിയമങ്ങൾ ന്ന വിഷയത്തെ കുറിച്ച് . എ.കെ. പ്രിയ  ക്ലാസ്സെടുത്തു

തുടർന്ന് പൊതുയിടങ്ങളിൽ  ലിംഗ സമത്വം ഉറപ്പാക്കുന്നതിനെ കുറിച്ച  സിന്ധു ശ്രീനികേതം ക്ലാസ്സെടുത്തു. വനിതാ ശിശു വികസന വകുപ്പ് ക്ഷേമ പദ്ധതികളെ കുറിച്ച് ശരണ്യ പ്രദീപ് ക്ലാസെടുത്തു. സവിത എ നന്ദിയും പറഞ്ഞു.

No comments