ഒടയഞ്ചാൽ റോട്ടറിക്ലബ് ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് ഒടയഞ്ചാലിൽ മെഡിക്കൽ ക്യാമ്പ് നടത്തി
ഒടയഞ്ചാൽ: റോട്ടറി ക്ലബ് ഒടയൻചാൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് ഒടയൻചാലിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ആസ്റ്റർ മിംസ് ഹോസ്പിറ്റലും റോട്ടറി ഡിസ്ട്രിക്ട് 3204 ചേർന്ന് വാങ്ങിയ മെഡിക്കൽ വാനിൽ വച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് നടത്തിയത്. ചടങ്ങ് മുൻ റവെന്യു മിനിസ്റ്ററും എം എൽ എ യുമായ ഇ ചന്ദ്രശേഖരൻ എം എൽ എ ഉത്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് വൈസ് പ്രസിഡന്റ് ദാമോദരൻ റോട്ടറി ക്ലബ് ഒടയൻചാൽ വൈസ് പ്രസിഡന്റ് തമ്പാൻമാരാർ സക്രട്ടറി സജി ടി ടി, റോട്ടറി അസിസ്റ്റന്റ് ഗവർണർ അനിൽ കുമാർ ഫിലിപ്പ് റോട്ടറി അസിസ്റ്റന്റ് ഗവർണർ ദിനകർ റായ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ പ്രതിനിധി ജിതിൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ കോവിടാനന്തര അസുഖങ്ങളും ജീവിതശൈലി രോഗങ്ങളുടെയും പരിശോധന നടത്തുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.
No comments