Breaking News

പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൽ ഇരു ദൈവങ്ങളും പൊറാട്ടും അരങ്ങിലെത്തി


പാണത്തൂർ: മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം തെയ്യക്കോലങ്ങളുടെ വൈവിധ്യത്തില്‍ ശ്രദ്ധേയമാണ് ക്ഷേത്രമാണ്. ക്ഷേത്രത്തില്‍ ഇനി ഏഴ്‌നാള്‍ കളിയാട്ടക്കാലമാണ്. പെരും ചെണ്ടയുടെ ആസുര താളത്തിനനുസരിച്ച് നൃത്തമാടുന്ന തെയ്യങ്ങള്‍  ക്ഷേത്രത്തില്‍ നിറഞ്ഞാടുമ്പോള്‍ ഗ്രാമ ജീവിതത്തില്‍ ഇത് കൂട്ടായ്മയുടെയും ആരവങ്ങളുടെയും കാലമാണ്.സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസ്സുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങള്‍ക്ക് വരരത്‌ന ഹസ്തങ്ങളില്‍ കനക രത്‌നപ്പൊടി നല്‍കി എല്ലാത്തിനും ആശ്വാസം പകര്‍ന്ന് തെയ്യങ്ങള്‍ മൊഴി നല്‍കുന്ന കാഴ്ച .101 തെയ്യക്കോലങ്ങള്‍ കളിയാട്ട മഹോത്സവത്തിലൂടെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. രണ്ടാം ദിവസം വേടനും കരിവേടനും അരങ്ങിലെത്തി.

ഇരു ദൈവങ്ങളേയും കണ്ട് ആത്മനിര്‍വൃതിയടങ്ങാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിച്ചേര്‍ന്നത്.


No comments