Breaking News

പരപ്പ ആയൂർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ സൗകര്യം ലഭ്യമാക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം സമാപിച്ചു


പരപ്പ: ചികിത്സാരംഗത്ത് ഏറെ പിന്നോക്കം നില്ക്കുന്ന മലയോര മേഖലയിലെ പരപ്പയിലുള്ള ആയൂർവേദ ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നടന്ന യോഗo ജില്ലാ പ്രസിഡൻറ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വിജയൻ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു, കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ ചിറ്റാരിക്കൽ, തോമസ് കാനാട്ട്, അനാമയൻ സലീം, സുധീഷ്, ഡെന്നീസ് ജോസഫ്, ഡോക്ടർ സജിമറ്റം തുടങ്ങിയവർ സംസാരിച്ചു.2022-24 വർഷത്തേക്കുള്ള കമ്മിറ്റിയിൽ വിജയൻ കോട്ടക്കൽ പ്രസിഡൻറായും സലീം എം.പി സെക്രട്ടറിയായും സുധീഷ് എ ട്രഷററായും യോഗം തെരഞ്ഞടുത്തു.

No comments