Breaking News

യുദ്ധവിരുദ്ധ സന്ദേശവുമായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.


വെള്ളരിക്കുണ്ട്: യുദ്ധം നിലയ്ക്ക്ട്ടെ സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തി റഷ്യ ഉക്രയിൻ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സിഗ്നേച്ചർ കാംപയിൻ നടത്തി. കോളേജ് അങ്കണത്തിൽ നടത്തിയ ഒപ്പുശേഖരണ പരിപാടി വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ സിസ്റ്റർ മെർലിൻ തറപ്പേൽ സ്വാഗതവും ജോസഫ് തോമസ് നന്ദിയും. പറഞ്ഞു.

No comments