Breaking News

കണ്ണൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം സ്നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്


കണ്ണൂർ ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. സ്നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് അർധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡ് കത്തിനശിച്ചു. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കണ്ണൂരില്‍നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.


No comments