പെരുമ്പട്ടയിൽ ബൈത്തുറഹ്മയുടെ സമർപ്പണത്തോടനുബന്ധിച്ച് വനിത സംഗമം നടത്തി വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയും പെരുമ്പട്ട ശാഖാ വനിത ലീഗും സംയുക്തമായി ശാഖാ മുസ്ലീം ലീഗിന്റെ സഹകരണത്തോടെ പെരുമ്പട്ടയിൽ നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ സമർപ്പണത്തോടനുബന്ധിച്ച് നടന്ന വനിത സംഗമം വനിതാ ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ടി.പി. ഷാക്കിറ അദ്ധ്യക്ഷയായി. വനിത ലീഗ് ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ. ഫാത്തിമ തഹലിയ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ റൈഹാനത്ത് ടീച്ചർ, എം.വി. ലിജിന, ഫാത്തിമ സാദാത്ത്, ഫൗസിയ പെരുമ്പട്ട, നഫീസത്ത്, റഹ് ന പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.
No comments