35 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച പരപ്പ സ്വദേശിയായ യുവാവ് അറസ്റ്റി
കാഞ്ഞങ്ങാട് : 35 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പരപ്പ തോടൻചാൽ സ്വദേശി ഷിന്റോ പെഴത്തിങ്കൽ (37) ആണ് അറ സ്റ്റിലായത്. രാജപുരം പോലീസ് മുള്ളേരിയയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുദ്ധിമാന്ദ്യമുള്ള ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയെ ഇയാൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവത്രെ. രാജപുരം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷിന്റോയെന്ന് പോലീസ് പറഞ്ഞു.

No comments