Breaking News

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചായ്യോം ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ ഉൾപ്പടെയുള്ളവർക്ക് കെ.എസ്.ടി.എ യാത്രയയപ്പ് നൽകി

ചായ്യോത്ത് :സർവ്വീസിൽ നിന്ന്  വിരമിക്കുന്ന ചായ്യോം ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ എ പി ശ്രീനിവാസൻ, അധ്യാപകരായ സി എം സീത, കെ വി ലേഖ, വി വി ജ്യോതി എന്നിവർക്ക് കെഎസ്ടിഎ ചായ്യോം ബ്രാഞ്ച് യാത്രയയപ്പ് നൽകി. കെഎസ്ടിഎ ജില്ലാ നിർവാഹക സമിതി അംഗം എം ബിജു ഉദ്ഘാടനം ചെയ്തു.പി വി സുനിൽ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി കെ വസന്തകുമാർ ഉപഹാരം വിതരണം ചെയ്തു. ടി വിഷ്ണുനമ്പൂതിരി, പി രവി, ജോയിസ് ജോസഫ്, കെ വി നാരായണൻ, സി പി സുരേഷ്, ദീപേഷ് കുമാർ, പി നാരായണൻ, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. പി വി സുകുമാരൻ സ്വഗതവും ടി വി സുരേശൻ നന്ദിയും പറഞ്ഞു 

No comments