Breaking News

മാലോത്ത് മലയോര ഹൈവേയിൽ സ്ഥാപിച്ച സോളാർ വിളക്ക് നിലം പൊത്തി അപകടം ഒഴിവായത് തലനാരിഴക്ക്


മാലോം :അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ മലയോരത്തിന് ആശ്വാസമായെങ്കിലും വീശിയടിച്ച കാറ്റിൽ ചെറിയ നാശ നഷ്ടങ്ങളും ഉണ്ടായി. കൊന്നക്കാട് തേങ്കയം റൂട്ടിൽ പാലിയെറ്റിവ് സൊസൈറ്റി യുടെ മുൻപിൽ രൂപപ്പെട്ട വെള്ളകെട്ട് വാഹനങ്ങൾക്കും, യാത്രക്കാർക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മാലോയോര ഹൈവേയുടെ ഭാഗമായി മാലോത്ത് സ്ഥാപിച്ച സോളാർ വിളക്ക് കാറ്റിൽ നിലo പൊത്തിയത് ആശങ്കക്കും ഇടയാക്കി. ഹൈവേയിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മലയോര ഹൈവേയിൽ പലയിടങ്ങളിൽ സ്ഥാപിച്ച സോളാർ വിളക്കുകൾ  ആവശ്യത്തിന് താഴ്ച്ചയിൽ സ്ഥാലിക്കാത്തത് ആവാം കാറ്റിൽ പടർന്നു വീണത് എന്ന നിഗമനത്തിലാണ് നാട്ടുകാർ

No comments