Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പഞ്ചേരിയിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ചെമ്പൻചേരിയിൽ വച്ച് നടന്ന ചടങ്ങിൽ ഡോ  ടിജോ പി ജോയി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യാ ശിവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സിഫിലിപ്പ് , സുജിത് കുമാർ കെ  സംസാരിച്ചു. ജു പബ്ളിക് ഹെൽത്ത്  നഴ്സ് അനുപമ പി ഡി സ്വാഗതവും  ആശ വർക്കർ രാധിക രഘു നന്ദിയും പറഞ്ഞു: ബോധവൽകരണ ക്ലാസ് , ക്ഷയരോഗ പ്രതിജ്ഞ എന്നിവ നടത്തി. ക്ഷയരോഗമുക്തരായ ആളുകൾക്ക് പോഷകാഹാര കിറ്റും നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പത്തു് രോഗികൾ ക്ഷയരോഗ മരുന്ന് കഴിക്കുന്നുണ്ട്. ബോധവൽകരണം, രോഗ പരിശോധന  പ്രത്യേകിച്ച് രോഗികളുടെ ബന്ധുകൾക്കുള്ള പരിശോധന എന്നിവ വഴി രോഗികളുടെ എണ്ണം പരമാവധി കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് മെഡിക്കൽ ഓഫീസർ ഡോ മനീഷ വി സോമരാജ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്യുന്നതാണ്.

No comments