Breaking News

ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പണം തട്ടിയ കേസിൽ വെസ്റ്റ് എളേരി സ്വദേശി അറസ്റ്റിൽ


കാഞ്ഞങ്ങാട് :ചെറുപുഴ ഉൾപ്പെടെ മലയോര മേഖലയിലെ നിരവധി മോഷണ കേസുകളിലെ പ്രതി ചിറ്റാരിക്കാൽ വെസ്റ്റ്എളേരിയിലെ പൊൻമാലകുന്നേൽ ഷൈജു ജോസഫിനെ (30)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്, റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനം തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത മൂന്നംഗ കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത് . മൊബെൽ ഫോൺ മോഷണ കേസുകളിലും റബ്ബർഷീറ്റ് മോഷണ കേസുകളിലും പ്രതിയായ ഇയാൾ നേരത്തെ അറസ്റ്റിലായ ചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കൂട്ടുപ്രതി മുഴുപ്പിലങ്ങാട് സ്വദേശിയുംകണ്ണൂർ സിറ്റി യിൽ താമസക്കാരനുമായ കെ.വി.ഖാലിദ് (38) എന്നിവരോടൊപ്പമാണ് കവർച്ച നടത്തിയത്. മോഷണതുകയിൽ നിന്ന് അയ്യായിരം രൂപയോളം ഇയാൾക്ക് നൽകി. ഇക്കഴിഞ്ഞ 18 ന് പുലർച്ചെയായിരുന്നു മോഷണം . എറണാകുളത്തേക്ക് ഇൻ്റർവ്യൂവിന് പോകാനായി കണ്ണൂർറെയിൽവെ സ്റ്റേഷനിൽ എത്തിയ നിർമ്മാണമേഖല യിൽഎഞ്ചിനീയറായി പ്രവർത്തിക്കുന്ന ഇരിക്കൂർ പട്ടുവം സ്വദേശി റംഷാദ് സഞ്ചരിച്ച കെ.എൽ.59.ആർ.005 നമ്പർഥാർജീപ്പ് റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് വശത്ത് പാർക്ക് ചെയ്ത ശേഷം ട്രെയിനിൽ എറണാകുളത്തേക്ക് പോയിരുന്നു. തിരിച്ചു വന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷം റിട്ട. അധ്യാപകനായ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അനന്തരാവകാശിയായ ഉമ്മയുടെ പേരിലുള്ള ചെക്ക് ലീഫ് വാഹനത്തിൽ നിന്ന് കാണാതായത് ശ്രദ്ധിച്ചത്.തുടർന്ന് മട്ടന്നൂർ സബ് ട്രഷറിയിൽ ചെന്ന് പണം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഉമ്മയുടെ പേരിലുള്ള മുഴുവൻ തുകയായ 19,000 രൂപ ആരോ പിൻവലിച്ചതായി മനസിലായത്.തുടർന്ന്‌ റംഷാദും സുഹൃത്തും 19 ന് രാവിലെ പയ്യന്നൂരിലെത്തി. നഷ്ടപ്പെട്ട ചെക്ക് ലീഫുമായി പയ്യന്നൂർ സബ്ട്രഷറിയിൽ നിന്ന്പണം ആരോ തട്ടിയെടുത്തതായി കണ്ടെത്തി. തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെ കണ്ട് നേരിട്ട് പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റു ചെയ്തു

No comments