Breaking News

പനത്തടി, കള്ളാർ പഞ്ചായത്തിലുള്ളവർക്ക് പൂരക്കളി, സംഗീതം, ഓട്ടംതുള്ളൽ എന്നിവയിൽ സൗജന്യ പരിശീലനം നേടാം വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിലാണ് കേരള സാംസ്ക്കാരിക വകുപ്പ് ഒരുക്കുന്ന പരിശീലനം


രാജപുരം: കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി, പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ  നേതൃത്വത്തിൽ പനത്തടി, കള്ളാർ പഞ്ചായത്തിലുള്ളവർക്ക് പൂരക്കളി, സംഗീതം, ഓട്ടംതുള്ളൽ  എന്നിവയിൽ നടക്കുന്ന സൗജന്യ പരിശീലന സംഘടിപ്പിക്കുന്നു.  പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  എം ലക്ഷ്മി നിർവ്വഹിച്ചു. വാർഡ് മെമ്പർ ലീല ഗംഗാധരൻ അധ്യക്ഷയായി. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം പത്മകുമാരി, പഞ്ചായത്ത് മെമ്പർമാരായ എൻ വിൻസൻ്റ്, മിനി ഫിലിപ്പ്, എം അജിത്ത്, സംസ്ഥാന പട്ടികവർഗ്ഗ  ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ കെ രാജേന്ദ്രൻ സ്വാഗതവും, ഇ കെ സതിഷ് നന്ദിയും പറഞ്ഞു. ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് സംഘടിപ്പിച്ച സംസ്ഥാന നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമുകൾക്ക്  ഉപഹാരം നൽകി. ഭാരവാഹികൾ: കളളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ ( ചെയർമാൻ) എ കെ രാജേന്ദ്രൻ (കൺവീനർ)  പൂരക്കളി, സംഗീതം, ഓട്ടംതുള്ളൽ എന്നിവയിൽ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 5 വയസ്സിന് മുകളിൽ പ്രായമുള്ള ആൺ പെൺ വ്യത്യാസമില്ലാതെ  മുഴുവൻ കുട്ടികളും, മുതിർന്നവരും താഴെ പറയുന്ന ഫോൺ നമ്പറിൽ പേര് നൽകണം ഫോൺ:  9400546123, 9447650594.

No comments