Breaking News

അഗതികൾക്കും ആലംബഹീനർക്കും വിഭവസമൃദ്ധമായ വിഷുസദ്യ ഒരുക്കി കാഞ്ഞങ്ങാട് നന്മമരം കൂട്ടായ്മ


കാഞ്ഞങ്ങാട്: തെരുവിൽ കഴിയുന്ന അഗതികൾക്കും ആലംബഹീനർക്കും വിഭവസമൃദ്ധമായ വിഷു സദ്യയൊരുക്കി നന്മമരം കാഞ്ഞങ്ങാട് . പച്ചടി കിച്ചടി എരിശ്ശേരി പുളിശ്ശേരി സാമ്പാർ എന്നിങ്ങനെ വിവിധ കൂട്ടം കറികളും ചോറും പായസവും കഴിച്ചിറങ്ങിയ അഗതികളുടെ മനസ്സിൽ അതു മായാത്ത അനുഭവമായി. ഇന്നലെ ഉച്ചയ്ക്ക് നന്മ മരച്ചുവട്ടിൽ നഗരസഭ മുൻ ചെയർമാൻ വിവി രമേശൻ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു. നന്മ മരം വൈസ് പ്രസിഡണ്ട് എൻ ഗംഗാധരൻ അധ്യക്ഷനായി. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് സസാരിച്ചു. അഗതികൾക്ക് വിഷു കോടിയും സമ്മാനിച്ചു. നന്മമരം ഭാരവാഹികളായ സലാം കേരള, മൊയ്തു പടന്നക്കാട്, രാജൻ വി ബാലൂർ, ഹരീഷ് വെള്ളിക്കോത്ത്, ദിനേശൻ ആവിയിൽ, സന്തോഷ് കുശാൽനഗർ, രതീഷ് കുശാൽനഗർ, സിന്ധു , ടി കെ വിനോദ്,  പ്രകാശൻ ഇൻസെറ്റ്,   സിനി ദുബായ്, രതീഷ് അമ്പലത്തറ, വിനു വേലേശ്വരം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഉണ്ണികൃഷ്ണൻ കിണാനൂർ സ്വാഗതവും ബിബി കെ ജോസ് നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ പരം പേർ പങ്കെടുത്തു.

No comments