Breaking News

ബളാൽ ടൗണിൽ മോഷണം പതിവാകുന്നു ജാഗ്രത പാലിക്കാൻ നിർദ്ദേശം


ബളാൽ: ബളാൽ ടൗണിൽ മോഷണം പതിവാകുന്നു. ഇന്നലെ രാത്രിയിൽ ബളാൽ കള്ളുഷാപ്പിലെ  മോഷണത്തോടൊപ്പം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കുഞ്ഞേട്ടന്റെ കടയുടെ പൂട്ട് പൊളിക്കുവാൻ മോഷ്ടാവ് ശ്രമിച്ചു. കഴിഞ്ഞ ദിവസം ബളാലിൽ ഒരു വീട്ടിൽ നിന്നും രാത്രിയിൽ റബർഷീറ്റ് മോഷണം പോയിരുന്നു. ആ ദിവസം തന്നെ ബളാലിലെ റഹ്മാൻന്റെ കടയുടെ മുൻപിൽ ഉണ്ടായിരുന്ന ചാക്കുകളും കളവു പോയിരുന്നു. മോഷ്ടാവ് ബളാൽ പരിസരത്ത് തന്നെ കറങ്ങുന്നതായി ഇതിൽനിന്ന് മനസ്സിലാക്കാം. വ്യാപാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്

No comments