Breaking News

നാടൻ പശുക്കളുടെ സംരക്ഷണത്തിന് നൽകുന്ന ഹരിതാമൃതം പുരസ്ക്കാരം അമ്പലത്തറ സ്വദേശി പി.കെ ലാലിന്


അമ്പലത്തറ: നാടൻ പശുവിന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന മികച്ച ജൈവകർഷകന് മഹാത്മാ ദേശസേവ എഡ്യൂക്കേഷണൽ& ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരത്തിന് കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ.ലാലിനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് അമ്പലത്തറയിലെ കപില ഗോശാലയുടെ ഉടമസ്ഥനാണ് പി.കെ.ലാൽ. മികച്ച ജൈവകർഷകൻ കൂടിയാണ് അദ്ദേഹം.

പുരസ്കാരദാനം 2022 മെയ്15ന് വൈകുന്നേരം 4മണിക്ക് വടകര കരിമ്പനപ്പാലത്തുള്ള ജൈവകലവറ അങ്കണത്തിൽ വെച്ച് വടകര എം.എൽ.എ കെ.കെ.രമ നിർവഹിക്കും. വടകരയിലും പരിസരപ്രദേശങ്ങളിലും പരമ്പരാഗത തൊഴിൽ അറിവുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവരിൽ തിരഞ്ഞെടുത്തവർക്ക് പൈതൃക വിജ്ഞാന സംരക്ഷകരായി പരിഗണിച്ച് പ്രത്യേക ആദരവ് നൽകും.

ചമ്പോത്തിൽ കരുണൻ പഴങ്കാവ്,(കർഷകൻ), പി.കെ.കൃഷ്ണൻ നടക്കുതാഴ(കർഷക തൊഴിലാളി),

മണലിൽ ലക്ഷ്മണൻ പാലോളിപ്പാലം (കൽപ്പണി), കെ.വി.ശ്രീധരൻനായർ സിദ്ധാശ്രമം (ചെമ്പൂട്ടി), ഒ.ടി.ബാബു ചോമ്പാല (മത്സ്യത്തൊഴിലാളി), മോഹനൻ. വി.കെ കുട്ടോത്ത് (സ്വർണാഭരണ നിർമാണം),  ദിവാകരൻ ആചാരി പതിയാരക്കര (മരപ്പണി) പള്ളിയിൽ കൃഷ്ണൻ പഴങ്കാവ് (നെയ്ത്ത് തൊഴിലാളി) ചാലിൽ നാണു ചോളം വയൽ( ഇരുമ്പ് പണി)  അനീഷ് കണിയാങ്കുന്നുമ്മൽ വൈക്കിലശ്ശേരി (മൺപാത്രനിർമ്മാണം) എന്നിവരെയാണ് ആദരിക്കുന്നത്.

No comments