Breaking News

'മെയ് 26ന്റെ ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കും' കേരള എൻ.ജി.ഒ യൂണിയൻ ഏരിയാ ജനറൽ ബോഡി യോഗം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക , കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തി പിടിക്കുക, പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക ,നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക ,പങ്കാളിത്ത പെൻഷൻ പുനപരിശോധന റിപ്പോർട്ടിൽ മേൽ തുടർ നടപടികൾ സ്വീകരിക്കുക ,ജനോൻമുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക ,കേന്ദ സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതുക ,വർഗ്ഗീയതയെ ചെറുക്കുക

തുടങ്ങിയ ഡിമാന്റുകയുന്നയിച്ചു കൊണ്ട് 2022 മെയ് 26ന് വിദ്യാനഗറിൽ വെച്ച് നടത്തുന്ന സംസ്ഥാന ജീവനക്കാരുടെജില്ലാ മാർച്ചും ധർണ്ണയും പരിപാടി വിജയിപ്പിക്കുന്നതിന് കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. വി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.അനിൽ കുമാർ , കെ.എൻ. ബിജിമോൾ എന്നിവർ പ്രസംഗിച്ചു. കെ.വിനോദ് കുമാർ ഏരിയാ റിപ്പോർട്ട് അവതരിപ്പിച്ചു.

No comments