Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത്‌ വീടിന് സമീപത്ത് വീട്ടമ്മ കാറിടിച്ച് മരിച്ചു


വെള്ളരിക്കുണ്ട് : പള്ളിയിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്ത്‌ വീട്ടിലേക്ക് മടങ്ങവെ വീട്ടമ്മ കാറിടിച്ചു മരിച്ചു. വെള്ളരിക്കുണ്ട് മങ്കയത്തെ ഉഴുത്തനാൽ മാണികുട്ടിയുടെ ഭാര്യ ഗ്രേസിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി മങ്കയം വീടിനടുത്തു വെച്ചാണ് അപകടം.
വെള്ളരിക്കുണ്ട് ചെറുപുഷ്‌പ്പം ഫെറോനദേവാലയത്തിൽ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്ത്‌ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗ്രേസിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

No comments