Breaking News

ചെന്നൈയിൽ നടക്കുന്ന നാഷണൽ മീറ്റിൽ ജാവലിൻത്രോയിൽ രണ്ടാം സ്ഥാനം കായിക കേരളത്തിന് അഭിമാനമായി കോളംകുളത്തെ സിനി സന്തോഷ്


ബിരിക്കുളം: ചെന്നൈയിൽ വച്ചു നടക്കുന്ന നാഷണൽ മീറ്റിൽ ജാവലിൻത്രോ യിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് സിനി നാടിന്നഭിമാനമായത് ഏപ്രിൽ 27 മുതൽ  മെയ്‌ 2 വരെയാണ് നാഷണൽ മത്സരം. 25 ന് സിനിയും സന്തോഷും പോയിരുന്നു. കഴിഞ്ഞ പ്രാവശ്യം മണിപ്പൂർ നാഷണൽ മീറ്റിൽ സ്വർണ്ണ മെഡൽ നേടിയതുകൊണ്ട് വേൾഡ് മീറ്റിലേക്കു സെലക്ഷൻ ഉണ്ട്. എന്നാൽ കൊറോണ കാരണം  കഴിഞ്ഞ തവണ വേൾഡ് മീറ്റ് നടന്നില്ല.അന്ന് കാനഡയിൽവച്ചായിരുന്നു  വേൾഡ് മീറ്റ്നടത്താൻ തീരുമാനിച്ചിരുന്നത്.

ഇപ്രാവശ്യം  യൂറോപ്പിലെ ഫിൻലാൻഡ് ആണ് വേൾഡ് മീറ്റിൻ്റെ വേദി.അതിൽ പങ്കെടുക്കണമെന്നും ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടണമെന്നുമുള്ള വലിയൊരു സ്വപ്നവുമായാണ് സിനി സന്തോഷ് നാഷണൽ മീറ്റിൽ പങ്കെടുക്കുന്നത്. വേൾഡ് മീറ്റ് ജൂണിൽ ആണ് നടക്കുന്നത്.

No comments