Breaking News

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് കാട്ടിപ്പാറ കോൺക്രീറ്റ് റോഡ് ഉൽഘാടനം ചെയ്തു


പാറപ്പള്ളി:  കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ പാറപ്പള്ളി കാട്ടിപ്പാറ കോൺക്രീറ്റ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്   പി.ദാമോദരൻ ഉൽഘാടനം ചെയ്തു.മഴ വന്നാൽ നടന്നു പോകാൻ പോലും കഴിയാതിരുന്ന റോഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് പണി പൂർത്തീകരിച്ചത്. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടിപ്പാറ, ഷാഫി കാട്ടിപ്പാറ, മെഹബൂബ് കെ.പി, പ്രമീള മലയാക്കോൾ , അബ്ദുൾ റഹിമാൻ അമ്പലത്തറ, എന്നിവർ സംസാരിച്ചു. വി.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments