യാദവസഭ സംസ്ഥാന സമ്മേളനം ഏപ്രിൽ 3ന് ചീമേനിയിൽ
അഖിലകേരള യാദവസഭാ സംസ്ഥാന പ്രതിനിധിസമ്മേളനം ഞായറാഴ്‌ച ചീമേനി ശ്രീവിഷ്‌ണുക്ഷേത്ര ശ്രീപുരം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷ്ണുമൂർത്തി ക്ഷേത്രം കാരണവന്മാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും
മുന്നുറു പ്രതിനിധികൾ പങ്കെടുക്കും. ദേശീയ സെക്രട്ടറി എം രമേശ്‌യാദവ് മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ, ജനറൽ സെക്രട്ടറി വിജയരാഘവൻ, ട്രഷറർ എൻ സദാനന്ദൻ, കമലാക്ഷൻ ജയപുരം എന്നിവർ പങ്കെടുത്തു.

No comments