Breaking News

വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും ആദ്യമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി ട്രാൻസ്വുമൺ ലയ മരിയ ജെയ്സൺ


ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും. വി. വസീഫിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ഭാരവാഹി കൂടിയാണ് വി. വസീഫ്. ട്രഷറര്‍ ആയി എസ്.ആര്‍ അരുണ്‍ ബാബുവിനെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറിയാണ് എസ്.ആര്‍ അരുണ്‍ ബാബു. പത്തനംതിട്ടയില്‍ നടന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് അംഗങ്ങള്‍: വി വസീഫ്, വി കെ സനോജ്, എസ് ആര്‍ അരുണ്‍ ബാബു, എം വിജിന്‍, എല്‍ ജി ലിജീഷ്, ഗ്രീഷ്മ അജയഘോഷ്, ആര്‍ ശ്യാമ, ആര്‍ രാഹുല്‍, ചിന്ത ജെറോം, എം ഷാജര്‍, കെ റഫീക്ക്, രമേശ് കൃഷ്ണന്‍, ഡോ. ഷിജൂഖാന്‍, രജീഷ് വെള്ളാട്ട്, എം വി ഷിമ, പി സി ഷൈജു, കെ എം സച്ചിന്‍ ദേവ്, കെ ശ്യാം പ്രസാദ്, റിയാസുദീന്‍, എം വി വൈശാഖന്‍, എ ആര്‍ രഞ്ജിത്, മീനു സുകുമാരന്‍, ബി സുരേഷ്‌കുമാര്‍, ശ്യാം മോഹന്‍, വി അനൂപ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക ചുവടെ: കാസര്‍ഗോഡ്: 1.രജീഷ് വെള്ളാട്ട്, 2.ഷാലു മാത്യു, 3.കെ സബീഷ്, 4.അനിഷേധ്യ കെ.ആര്‍. കണ്ണൂര്‍: 5. വി കെ സനോജ്, 6.എം വിജിന്‍, 7.എം ഷാജര്‍, 8.സരിന്‍ ശശി, 9.മുഹമ്മദ് അഫ്‌സല്‍, 10.എം വി ഷിമ, 11.മുഹമ്മദ് സിറാജ്, 12.പി എം അഖില്‍, 13.കെ ജി ദിലീപ്, 14.പി പി അനീഷ്.വയനാട്: 15.കെ റഫീഖ്, 16.ഫ്രാന്‍സിസ് കെ എം, 17.ലിജോ ജോണി, 18.ഷിജി ഷിബു.കോഴിക്കോട്: 19.വി വസീഫ്, 20.എല്‍ ജി ലിജീഷ്, 21.പി സി ഷൈജു, 22.ടി കെ സുമേഷ്, 23.അരുണ്‍ കെ, 24.ദിപു പ്രേംനാഥ്, 25.ഷഫീഖ് കെ, 26.സച്ചിന്‍ദേവ് കെ.എം. മലപ്പുറം: 27.ശ്യാം പ്രസാദ് കെ, 28.മുനീര്‍ പി, 29.രഹ്ന സബീന, 30.ഷബീര്‍ പി, 31.കെ പി അനീഷ്, 32.ഡോ. ഫസീല തരകത്ത്.പാലക്കാട്: 33.റിയാ സുദ്ധീന്‍, 34.ജയദേവന്‍, 35.രണ്‍ദീഷ്, 36.ഷിബി കൃഷ്ണ, 37.രതീഷ്, 38.എസ് സക്കീര്‍.തൃശൂര്‍: 39.വൈശാഖന്‍ എന്‍. വി, 40.ശ്രീലാല്‍ ആര്‍.എല്‍, 41.ഗ്രീഷ്മ അജയഘോഷ്, 42.സെന്തില്‍ കുമാര്‍ കെ.എസ്, 43.ശരത് പ്രസാദ് വി.പി, 44.റോസ്സല്‍ രാജ് കെ.എസ്, 45.സുകന്യ ബൈജു. എറണാകുളം: 46.രഞ്ജിത്ത് എ ആര്‍, 47.അനീഷ് എം മാത്യു, 48.കെ പി ജയകുമാര്‍, 49.മീനു സുകുമാരന്‍, 50.ബിബിന്‍ വര്‍ഗീസ്, 51.എല്‍ ആദര്‍ശ്, 52.നിഖില്‍ ബാബു.ഇടുക്കി: 53.രമേശ് കൃഷ്ണന്‍, 54.സുധീഷ് എസ്, 55.അനൂപ് ബി, 56.എ. രാജ.കോട്ടയം: 57. സുരേഷ് കുമാര്‍ ബി, 58. മഹേഷ് ചന്ദ്രന്‍, 59. സതീഷ് വര്‍ക്കി, 60. അര്‍ച്ചന സദാശിവന്‍, 61. ലയ മരിയ ജെയ്‌സണ്‍. ആലപ്പുഴ: 62.ആര്‍ രാഹുല്‍, 63.ജെയിംസ് ശാമുവല്‍, 64.അരുണ്‍ കുമാര്‍ എം.എസ്, 65.രമ്യ രമണന്‍, 66.ശ്യാം കുമാര്‍ സി, 67.എസ് സുരേഷ് കുമാര്‍.പത്തനംതിട്ട: 68.നിസാം ബി, 69.അനീഷ് കുമാര്‍ എം സി, 70.എം അനീഷ് കുമാര്‍, 71.ശ്യാമ ആര്‍, 72.ജോബി ടി ഈശോ.കൊല്ലം: 73.ഡോ. ചിന്ത ജെറോം, 74.അരുണ്‍ ബാബു എസ്.ആര്‍, 75.ശ്യാം മോഹന്‍, 76.ശ്രീനാഥ് പി.ആര്‍, 77.ഷബീര്‍ എസ്, 78.രാഹുല്‍ എസ്.ആര്‍, 79.ബൈജു ബി, 80.മീര എസ്. മോഹന്‍ തിരുവനന്തപുരം: 81. ഡോ. ഷിജൂഖാന്‍, 82.അനൂപ് വി, 83.ബാലമുരളി ആര്‍ എസ്, 84.അന്‍സാരി എ എം, 85.പ്രതിന് സാജ് കൃഷ്ണ, 86.ശ്യാമ വി എസ്, 87.നിതിന്‍ എസ്.എസ്.88.ലിജു എല്‍.എസ്, 89.ആര്യാ രാജേന്ദ്രന്‍, 90.വിനീഷ് വി.എ.ലക്ഷദ്വീപ്: ഷെരീഫ് ഖാന്‍.

No comments