സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ വെട്ടിപ്പ് ഉണ്ട്; വെളിപ്പെടുത്തി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഒരു സ്വാകാര്യ ചാനലിനോട് ആണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി പരിപാടിയിൽ പറഞ്ഞു. 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു.
No comments