സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാർഷികം ജില്ലയിലെ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ ഫുട്ബോൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് വിജയം
പടന്നക്കാട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും തമ്മിൽ നടന്ന മത്സരത്തിൽ മാധ്യമ പ്രവർത്തകരുടെ ടീം വിജയികളായി. സൗഹൃദ മത്സരമായിരുന്നെങ്കിലും പലപ്പോഴും മത്സാരാവേശത്തിന്റെ ചൂട് കളിക്കളത്തിൽ കണ്ടു. ഗോളുകളിലും അത് പ്രതിഫലിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 6 - 4 നാണ് മാധ്യമ പ്രവർത്തകരുടെ ടീം വിജയിച്ചത്.
ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, എം രാജഗോപാലന്‍ എം എല്‍ എ , കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി വി രമേശന്, സ്ഥിരംസമിതി അധ്യക്ഷന്‍ കെ.അനീശന്‍ , നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമദ് റാഫി , സുജിത് നെല്ലിക്കാട്ട്, നീലേശ്വരം നഗരസഭാ കൗൺസിലർ വിനയരാജ് എന്നിവരാണ് രാഷ്ട്രീയ പ്രവർത്തകരുടെ ടീമിലെ താരങ്ങൾ . ഇ.വി. ജയകൃഷ്ണൻ , കെ എസ് ഹരി,
ഒ പ്രതീഷ്, കെ. ശരത് കുമാർ , സി. സനൂപ്, റിയാസ് അമലടുക്കം എന്നിവർ മാധ്യമ പ്രവർത്തകരുടെ ടീമിൽ അണിനിരന്നു. പടന്നക്കാട് ദേശീയപാതയോരത്തെ ഹൈ ഫൈവ് അറീന ടര്‍ഫിൽ ആയിരുന്നു മത്സരം നടന്നത്. പ്രഭാകരൻ മേലാങ്കോട്ട് മത്സരം നിയന്ത്രിച്ചു. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീമംഗങ്ങളെ പരിചയപ്പെട്ടു. ജില്ലാ ഇൻഫോർമേഷൻ ഓഫിസർ എം മധുസൂദനൻ , കെ.ആർ എം യു ജില്ല പ്രസിഡന്റ് ടി.കെ നാരായണൻ പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീൺ കുമാർ മുൻ നഗരസഭാ ചെയർമാൻ വി.വി രമേശൻ ( രാഷ്ടീയ പ്രവർത്തകർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
No comments