Breaking News

വിഷു, പെരുന്നാൾ, ഈസ്റ്റർ ഉത്സവ സീസൺ പരിഗണിച്ച് ഇന്ന് മുതൽ കാഞ്ഞങ്ങാട്‌ നഗരത്തിൽ ഗതാഗത നിയന്ത്രണം


കാഞ്ഞങ്ങാട്‌ : വിഷു, പെരുന്നാൾ, ഈസ്റ്റർ ഉത്സവ സീസൺ പരിഗണിച്ച് കാഞ്ഞങ്ങാട്‌ നഗരത്തിൽ ഗതാഗതം പരിഷ്‌കരിച്ചു.  

കോട്ടച്ചേരി ട്രാഫിക് സർക്കിളിലെ നിലവിലുള്ള സിഗ്നൽ സംവിധാനം നിർത്തി. മാവുങ്കാൽ ഭാഗത്തേക്കുള്ള  ട്രാഫിക് സർക്കിൾ പൂർണമായും അടച്ചിട്ടു. ആ ഭാഗത്തേക്കുള്ള വാഹനങ്ങൾ നോർത്ത് കോട്ടച്ചേരി ഇക്ബാൽ  ജംഗ്ഷൻ വരെ പോയി തിരിഞ്ഞ്‌ തിരിഞ്ഞ് പിഡബ്ല്യുഡി റോഡിലൂടെ വന്ന് മാവുങ്കാൽ റോഡിലേക്ക് പ്രവേശിക്കണം.

നിലവിൽ മാവുങ്കാൽ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിരോധിച്ചു.  മാവുങ്കാൽ റോഡിൽ നിന്ന്  റെയിൽവ സ്റ്റേഷനിലേക്കും നോർത്ത് കോട്ടച്ചേരി ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ സ്മൃതിമണ്ഡപം വരെ പോയി തിരിച്ചുവരണം. പുതിയകോട്ട ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ കുന്നുമ്മൽ ഗ്രോട്ടക് ശ്രീകൃഷ്ണ മന്ദിർ റോഡ് വഴി പോകണം. നഗരത്തിലെ സർവീസ്‌ റോഡരികിൽ പാർക്കിങ്‌ പൂർണമായി നിരോധിച്ചു. 

കോട്ടച്ചേരി ട്രാഫിക് സർക്കിൾ അടക്കുമ്പോൾ ഉണ്ടാവുന്ന ഗതാഗതപ്രശ്നം പരിഹരിക്കാൻ പിഡബ്ല്യുഡി റോഡിൽ പഴയ കൈലാസ് തീയറ്ററിനു സമീപം യുടേൺ നിർമിക്കും. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി  പാർക്കിങ്‌ ബോർഡ്‌ സ്ഥാപിക്കും. 

 അനധികൃത വഴിയോര കച്ചവടം പൂർണമായും നിരോധിച്ചു.  ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാർക്ക് പഴയ കൈലാസ് തിയറ്റർ മുതൽ വ്യാപാരഭവൻ വരെ കച്ചവടത്തിന്‌ അനുമതി നൽകാനും നഗരസഭാ ഗതാഗത നിയന്ത്രണ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു.

ചെയർപേഴ്സൻ കെ വി സുജാത, ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണൻ, എംവിഐ വി രമേശൻ, ട്രാഫിക് എസ്ഐആനന്ദകൃഷ്ണൻ, മറ്റു ഉദ്യോഗസ്ഥരായ ആർ  ശ്രീകല,  എസ്‌ കെ  അംബിക എന്നിവർ സംസാരിച്ചു.

No comments