Breaking News

കാഞ്ഞങ്ങാട് തീവണ്ടിക്കിടയിൽ വീണ് മധ്യവയസ്‌ക്കന്റെ കാലറ്റു


കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന മംഗള എക്സ്പ്രെസ് ട്രെയിനില്‍ കയറുന്നിതിനിടെ ഫ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് കാല്‍ അറ്റ് ഗുരുതരമായി പരിക്കയാളെ അഗ്നിരക്ഷാ സേനയെത്തി ജില്ലാശുപത്രിയിലേക്കു മാറ്റി. തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഹരിഹരസുതനാണ്(52 )അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് രക്ഷപ്പെടുത്തി ഫ്ലാറ്റ്ഫോമിലേക്ക് എടുത്തു കിടത്തിയ ഉടന്‍ അഗ്നി രക്ഷാ സേനയുടെ സഹായം തേടി. തടര്‍ന്ന് ഗ്രെയിഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീശന്റെ നേതൃത്വത്തില്‍ എത്തിയ സേന പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അറ്റുപോയ വലത് കാലുമായി ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതര പരിക്കായതിനാല്‍ അറ്റുപോയ കാല്‍ പ്ലാസ്റ്റിക്ക് കവറിലാക്കി ഐസ് പാക്കില്‍ പൊതിഞ്ഞ് പ്രത്യേക ബോക്സില്‍ നിക്ഷേപിച്ച്് 108 ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കൂടെ ആരും ഇല്ലാത്തതിനാല്‍ സഹായത്തിന് സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അബ്ദുള്‍സലാം, എച്ച്.അരണ്‍കുമാര്‍, രാജേഷ് എന്നിവരും ചേര്‍ന്നാണ് പരിയാരത്ത് എത്തിച്ചത്. അവിടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദിന്‍ വേണ്ടുന്ന സഹായം നല്‍കി. അഗ്നിരക്ഷാ ഓഫിസര്‍മാരായ അനില്‍കുമാര്‍, ഷിജു, അതുല്‍, അജ്മല്‍ ഷാ, ഹോംഗാര്‍ഡ് രാഘവര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ് കുമാര്‍, കിരണ്‍ കുമാര്‍ എച്ച് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

No comments