Breaking News

ചന്ദന കടത്ത് കേസിലെ പ്രതി കാഞ്ഞങ്ങാട്ട് തടവു ചാടാൻ ശ്രമം




കാഞ്ഞങ്ങാട്, കാസറഗോഡ് ചെങ്കളയിലെ ചേരിപ്പാടി ഹൗസിൽ വിഷ്ണുദാസിനെ (23) തിരെയാണ് പോലീസ് കേസെടുത്തത്. ചന്ദന കടത്ത് കേസിൽ റിമാൻ്റിലായ പ്രതി തടവു ചാടാൻ ശ്രമിക്കുകയായിരുന്നു,

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ബേഡകത്ത് വെച്ച് ചന്ദന മുട്ടികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയെ കോടതി റിമാൻ്റു ചെയ്ത് കാഞ്ഞങ്ങാട് ജയിലിലടച്ചിരുന്നു.


ഇക്കഴിഞ്ഞ 16ന് രാത്രി 9.45 ഓടെ നെഞ്ചുവേദനയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച പ്രതിയെ ഡോക്ടറെ കാണിച്ച് തിരിച്ചു ജയിലിലേക്ക് കൊണ്ടു പോകും വഴിയാണ് എസ്കോർട്ട് വന്ന പോലീസുകാരെ തള്ളിമാറ്റിഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.  തുടർന്ന് ജയിൽ സൂപ്രണ്ട് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പിൻതുടർന്ന പോലീസ് പിടികൂടി ജയിലിലെത്തിക്കുകയായിരുന്നു,

No comments