Breaking News

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കുമ്പള സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്



കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ (Lungs)കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് (Metal spring)വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് (Kannur Medical College)ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്.



കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്പെപ്പോഴോ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു.




രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു. ചികിത്സ നൽകിയാൽ ഇടയ്ക്ക് ചെറിയ ശമനം കിട്ടുമെങ്കിലും വീണ്ടും അസുഖം തിരിച്ചുവരും. ബുദ്ധിമുട്ട് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

No comments