Breaking News

കിനാനൂർ കരിന്തളത്തെ നിസ്വാർത്ഥനായ പൊതുപ്രവർത്തകന് സ്നേഹവീടൊരുക്കി ജനകീയ കമ്മറ്റി


കരിന്തളം: കിനാനൂർ കരിന്തളം കരിന്തളം വാർഡ് മെമ്പറും, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായ ഉമേശൻ വേളൂരിന് കോൺഗ്രസ് 185ആം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി നിർമ്മിച്ച നല്കിയ സ്നേഹഭവനത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങ് നടത്തി. അന്തരിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ് ഡി.വി ബാലകൃഷണനെ അനുസ്മരിച്ച് കൊണ്ട് ആരംഭിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ കരിമ്പിൽ കൃഷ്ണൻ, കെ.കെ നാരായണൻ, എ വി രാജൻ, അശോകൻ ആറളം എന്നിവർ സംബന്ധിച്ചു.

No comments