Breaking News

കോട്ടപ്പാറ സനാതന ആർട്ട്‌സ് & സയൻസ് കോളേജ് കെട്ടിടോദ്ഘാടനവും ഭൂമി വിതരണവും മെയ് 2ന് സിനിമാതാരം ഹരിശ്രീഅശോകൻ നിർവഹിക്കും


കാഞ്ഞങ്ങാട്: കോട്ടപ്പാറ സനാതന ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കെട്ടിടോദ്ഘാടനവും ഭൂമി വിതരണവും മെയ് 2 ന് നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ വി കെ റാം ,സെക്രട്ടറി  വി. മനോജ്, വൈസ് പ്രസിഡൻ്റ്  ടി രാമകൃഷ്ണന്‍ എന്നിവര്‍വാർത്ത സമ്മേളനത്തിൽ  അറിയിച്ചു. രാവിലെ 11ന് സിനിമതാരം ഹരിശ്രീ അശോകൻ കെട്ടിടം ഉദ്ഘാടനം നിർവ്വഹിക്കും. 

ഉദ്ഘാടനത്തോടനുബന്ധിച്ച്  രണ്ട് നിർധന കുടുംബങ്ങൾക്ക്  കോളേജിനടുത്ത്സൗജന്യമായി  അഞ്ചു സെന്റ് വീതം ഭൂമി  വീതരണം ചെയ്യും. വാര്‍ഡ് മെമ്പർ എ. വേലായുധന്‍, കണ്ണൂര്‍ സര്‍വകശാല ഡെപ്യുട്ടി രജിസ്ട്രാര്‍ വി.കെ ബാലചന്ദ്രന്‍,കണ്ണൂര്‍ സര്‍വകശാല അക്കാദമിക്ക് കൗണ്‍സില്‍ മെമ്പര്‍ സാജു ജോസ് കണ്ണലില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

തുടർന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഉച്ചക്ക് സമൂഹ സദ്യയും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മണി മുതല്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടക്കും.കണ്ണൂർ സർവകലാശാല യിൽ അഫിലിയേറ്റ് ചെയ്ത സനാതന ആർട്സ് ആൻഡ് സയൻ സ് കോളേജ് സനാതന ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് .

നിർധന കുടുംബത്തിൽപ്പെട്ട  അഞ്ച് വിദ്യാർഥികൾ വർഷത്തിൽ സൗജന്യ വിദ്യാഭ്യാസം  നൽകിവരുന്നുണ്ട്. നേരത്തേ നീലേശ്വരത്ത് പ്രവർത്തിച്ച കോളേജ് ട്രസ്റ്റിന്റെ വിപുലീകരണത്തോടെ കോ ട്ടപ്പാറയിലേക്ക് മാറുകയായിരുന്നു.

സമീപഭാവിയിൽ റസിഡൻ ഷ്യൽ കോളേജ് എന്ന  ലക്ഷ്യമാണുള്ളതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. അഞ്ചുകോടി രൂപ ചെലവിട്ട് ഓഡിറ്റോറിയം, സെമിനാർ ഹാൾ തുടങ്ങി എല്ലാവിധ ഭൗതി കസാഹചര്യങ്ങളുമൊരുക്കും. ബി.എ, ബി.കോം.,ബി.ബി.എ.കോഴ്സുകളിലായി 132വിദ്യാർഥികൾ പഠിക്കുന്നുണ്ട് .

No comments