Breaking News

മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കി മൂവാറ്റുപുഴ- കൊന്നക്കാട് കെ എസ്‌ ആർ ടി സി ദുരിതത്തിലാവുന്നത് ദീർഘദൂര യാത്രക്കാർ


വെള്ളരിക്കുണ്ട്: മുന്നറിയിപ്പ് ഇല്ലാതെ തുടർച്ചയായി ട്രിപ്പ് കട്ട്‌ ചെയ്‌ത് യാത്രക്കാരെ ദുരിതത്തിൽ ആക്കി മൂവാറ്റുപുഴ കൊന്നക്കാട് കെ എസ്‌ ആർ ടി സി ബസ്. കൊന്നക്കാട് നിന്നും രാവിലെ അഞ്ച് മണിക്ക് പാലായ്ക്കും, രാവിലെ മൂവാറ്റുപുഴയിൽ നിന്നും കൊന്നക്കടേക്കും സർവീസ് നടത്തുന്ന കെ എസ്‌ ആർ ടി സി നിലവിൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സർവീസ് ആണെന്നിരിക്കെ ഇ നടപടി യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള തിങ്കളാഴ്ച ദിവസം പോലും ട്രിപ്പ് കട്ട്‌ ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന യാത്രക്കാരും ഉണ്ട്. വർഷങ്ങളായി സർവീസ് നടത്തുന്ന ബസ് ഇടക്കിടെ സർവീസ് റദ്ദാക്കുന്നത് യാത്രക്കാരിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ബസിന്റെ കളക്ഷൻ കുറയാൻ ഇടയാക്കുമെന്നും ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാര വാഹികൾ ആയ ഡാർലിൻ ജോർജ് കടവൻ, ജോയൽ, ഷെറിൻ, പി സി രഘു നാഥൻ എന്നിവർ പറഞ്ഞു.

No comments