Breaking News

കെ എസ് ടി എ വരക്കാട് ബ്രാഞ്ച് പരിധിയിൽ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കുന്നുംകൈയിൽ വച്ച് യാത്രയയപ്പ് നൽകി ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ : കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനമായ കെ എസ് ടി എ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഗവണ്മെന്റ് എല്‍ പി എസ് കുന്നുംകൈ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. എസ്. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം എം. വി. പ്രമോദ്കുമാർ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ആർ. വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. കെ. റീന, ബിജു. എം, സബ് ജില്ല സെക്രട്ടറി കെ. വസന്തകുമാർ, സബ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. കരുണാകരൻ, എം. വി. രാജമല്ലി, സബ് ജില്ലാ  കമ്മറ്റിയംഗം ബിജു. എം. എസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ പി ബാബുരാജ് , പി. പത്മനാഭൻ, ജോളി കുര്യൻ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. വിനോദ് ദത്ത് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രസാദ്. കെ.സ്വാഗതവും പ്രതീഷ് നന്ദിയും രേഖപ്പെടുത്തി.

No comments