മലയോര മേഖല ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു നാട്ടക്കൽ, പുങ്ങംചാൽ യൂണിറ്റ് സമ്മേളനം നാട്ടക്കല്ലിൽ നടന്നു
വെള്ളരിക്കുണ്ട്: മലയോര മേഖല ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു നാട്ടക്കൽ, പുങ്ങംചാൽ യൂണിറ്റ് സമ്മേളനം സമാപിച്ചു.
ഓട്ടോ-ടാക്സി സി ഐ ടി യു ഏരിയ സെക്രട്ടറി ടി.വി തമ്പാൻ സമ്മേളനം ഉൽഘാടനം ചെയ്തു. വിനോദ് കെ അദ്ധ്യക്ഷത വഹിച്ചു, രതീഷ് ടി, സ്വാഗതം പറഞ്ഞു, വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ന്യായമായ രീതിയിൽ ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിച്ച് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായ പ്രസിഡണ്ട് അരുൺ ജി നായർ, വൈ. പ്രസിഡണ്ട് രഘുരാജ്, സെക്രട്ടറി രതീഷ് ടി, ജോ സെക്രട്ടറി ജോർജ്കുട്ടി, ഖജാൻജി പ്രദീപ് കുമാർ പി.കെ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

No comments