Breaking News

സംസ്ഥാന - ദേശീയ താരങ്ങൾ കൊമ്പുകോർക്കുന്ന കൃപേഷ് - ശരത് ലാൽ സ്മാരക വോളി നൈറ്റ് നാളെ കല്ല്യോട്ട്


പെരിയ:യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യോട്ട് രാജീവ്ജി ക്ലബ്ന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് കൃപേഷ് - ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫ്‌ലഡ് ലൈറ്റ് വോളി ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 2 ന് ശനിയാഴ്ച കല്ല്യോട്ട് വെച്ച് നടക്കുന്നു.വോളി നൈറ്റ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ഉദ്ഘാടനം ചെയ്യും.ഒന്നാം സ്ഥാനക്കാര്‍ക്ക് മെമ്മോറിയല്‍ ട്രോഫിയും കൃപേഷ് - ശരത് ലാല്‍ യു എ ഇ കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇരുപത്തിഅയ്യായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് പി ഗംഗാധരന്‍ നായരുടെ സ്മരണക്ക് യൂത്ത് കോണ്‍ഗ്രസ് പെരിയ ടൗണ്‍ കമ്മിറ്റി നല്‍കുന്ന ട്രോഫിയും പ്ലാച്ചേരിപ്പുറത്ത് ബ്രദേര്‍സ് നല്‍കുന്ന ഇരുപതിനായിരം രൂപയും സമ്മാനമായി നല്‍കും. എട്ടു ടീമുകള്‍ മറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി സംസ്ഥാനത്തെയും പുറത്തെയും ദേശീയ താരങ്ങള്‍ അണിനിരക്കും.

No comments