Breaking News

പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം: ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് നോട്ടീസ്; അന്വേഷണം


പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യയാണ് വിശദീകരണം തേടിയിരിക്കുന്നത്. വകുപ്പുതല അന്വേഷണവും നടക്കുകയാണ്.

പോപുലർ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യു ആൻഡ് റിലീഫ് വിഭാഗത്തിനാണ് മാർച്ച് 30ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. ആലുവയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകർക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്.

മൂന്ന് ഉദ്യോഗസ്ഥരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. പരിശീലനം നൽകിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിനെത്തുന്നവർ എന്നനിലയിൽ പോപുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ തെറ്റില്ലെന്നാണ് ഫയർഫോഴ്‌സിലെ തന്നെ ഉദ്യോഗസ്ഥർ പറയുന്നു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.


No comments