Breaking News

പോക്സോ കേസില്‍ മുന്നാട് സ്വദേശിക്ക് ശിക്ഷ എട്ട് വര്‍ഷം കഠിനതടവും, 75000 രൂപ പിഴയും വിധിച്ചു


മുന്നാട് :  2018 ജൂണ്‍ 2ന് ഉച്ചയ്ക്ക് 2ന് മുന്നാട് താമസിക്കുന്ന 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഹാനി വരുത്തിയ കേസില്‍ പ്രതി മുന്നാട് കുളിയന്‍മരത്തെ എച്ച് ആനന്ദന് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ഏ വി ഉണ്ണികൃഷ്ണന്‍ വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം എട്ടു വര്‍ഷം കഠിന തടവിനും, 75000 രൂപ പിഴയും ശിക്ഷയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 8 മാസം കൂടി അധിക തടവും വിധിച്ചു. ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ അന്നത്തെ ബേഡകം എസ് ഐ ടി.ദാമോദരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.

No comments