വെള്ളരിക്കുണ്ട് ചെറുപുഷ്പം ദേവാലയത്തിൽ 3 നാൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമായി. വികാരി വെരി.റവ.ഡോ. ജോൺസൺ അന്ത്യാങ്കുളം കൊടിയേറ്റ് നടത്തി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മൂന്ന് നാൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ കൊടിയേറ്റ് നടത്തി..
പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ നടന്ന കൊടിയേറ്റിൽ ഇടവക വിശ്വാസികൾ അണി നിരന്നു. തുടർന്ന് വിശുദ്ധ കുർബാനയും വചന സന്ദേശവും നടന്നു.. ചടങ്ങുകൾക്ക് ഫാദർ മാത്യു ഇളം തുരുത്തിപ്പടവിൽ കർമികത്വം വഹിച്ചു. തിരുനാൾ ആഘോഷഞങ്ങളുടെ ഭാഗമായി പരേതർക്ക് വേണ്ടി പ്രാർത്ഥനക്ക് വേണ്ടി സെമിത്തേരി സന്ദർശനവും നടന്നു..
ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയും വചന സന്ദേശവും നടക്കും. തുടർന്ന് വൈകിട്ട് വെള്ളരിക്കുണ്ട് ടൗൺ പന്തലിലേക്ക് പ്രതിക്ഷണം നടക്കും. ആകാശ വിസ്മയവും ഉണ്ടാകും.
വിവിധ തിരു കർമ്മങ്ങക്ക് ശേഷം തിരുനാൾ ആഘോഷം ഞായറാഴ്ച സമാപിക്കും...
No comments