Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് മരുത്കുന്ന് പ്രദേശത്ത് ക്രഷർ നിർമ്മാണ ഭാഗമായി ശബ്ദമലിനീകരണം: പഠനം തടസ്സപ്പെടുന്നുവെന്ന പരാതിയുമായി കുട്ടികൾ


വെള്ളരിക്കുണ്ട്: കിനാനൂർ- കരിന്തളം പഞ്ചായത്തിൽ വടക്കാകുന്ന് മരുത്കുന്ന് ഭാഗത്ത് ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി വൻകിട ക്രഷർ നിർമ്മാണത്തിനുള്ള പ്രവർത്തനം ആരംഭിച്ചതിലൂടെ രാത്രിയു പകലും ഹിറ്റാച്ചി, ക്രംപ്രഷർ പോലുള്ള യന്ത്രങ്ങളുടെയും, ഉഗ്രസ്ഫോടനങ്ങളുടെയും ശബ്ദത്താൽ തങ്ങളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതായും മാനസ്സികാരോഗ്യത്തെ സാരമായി ബാധിക്കുന്നതായും അധികൃതർക്ക് പ്രദേശത്തെ കുട്ടികൾ പരാതി സമർപ്പിച്ചു.കൂളിപ്പാറ അങ്കൺവാടി, ഏകാധ്യാപക സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തെയും, മാനസ്സിക, ശാരീരിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ജനവാസ മേഖലകൾക്ക് ഏറെ ഉയർന്ന പ്രദേശത്തെ ക്രഷർ നിർമ്മാണത്തിനുള്ള നീക്കം ഉപേക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുട്ടികൾ പരാതിയിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു, കാരാട്ട് സമരപന്തലിൽ വെച്ച് നടന്ന ബാലസദസ്സ് നെയ്തൽ തൈക്കടപ്പുറം എന്ന പരിസ്ഥിതി സംഘടനയുടെ പ്രസിഡൻറ് പ്രവീൺകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

No comments