പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും നൂറു ശതമാനം വിജയം കൈ വരിച്ച് വെസ്റ്റ് എളേരി പഞ്ചായത്ത്
കുന്നുംകൈ: 2021 - 22 സാമ്പത്തിക വർഷത്തിലെ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും വെസ്റ്റ് എളേരി പഞ്ചായത്ത് നൂറു ശതമാനം വിജയം കൈവരിച്ചു. ജില്ലയിൽ നികുതി പിരിവിൽ 20 പഞ്ചായത്തും പദ്ധതി നിർവ്വഹണത്തിൽ 7 പഞ്ചായത്തുമാണ് മികവ് തെളിയിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തിൽ നടന്ന അനുമോദന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അദ്ധ്യക്ഷയായി. ഡി.ഡി.പി ജയി സൺ മാത്യു പഞ്ചായത്തിന് ഉപഹാരം നൽകി അനുമോദിച്ചു. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കെ. തങ്കച്ചൻ, മോളിക്കുട്ടി പോൾ, സി.വി. അഖില, മെമ്പർമാരായ സി.പി.സുരേശൻ, ഇ.ടി. ജോസ്, എൻ. ശരീഫ്, പ്രമോദ് എന്നിവർ സംസാരിച്ചു. സിക്രട്ടറി പങ്കജാക്ഷൻ സ്വാഗതവും ഹെഡ് ക്ലർക്ക് സഹജൻ നന്ദിയും പറഞ്ഞു
No comments