Breaking News

വെസ്റ്റ്എളേരി കൃഷിഭവൻ ഓഫീസ് പരിസരത്ത് കൃഷി തോട്ടം ഒരുങ്ങി


ഭീമനടി: 'ഞങ്ങളും കൃഷിയിലേക്ക് '  കൃഷിഭവൻ ഓഫീസ്  പരിസരത്ത് തോട്ടം ഒരുക്കുന്നതിന്റെ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഇസ്മായിൽ, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളിക്കുട്ടി പോൾ എന്നിവർ തൈകൾ നട്ടുകൊണ്ട് ഈ സംരംഭവുമായി സഹകരിച്ചു. കൃഷി ഓഫീസർ വി. വി. രാജീവൻ, കൃഷി അസിസ്റ്റന്റ് പി. സിന്ധു, ഇ. ഡി. അനുരാജ്, പെസ്റ്റ് സ്കൗട്ട്  സി. പി. വിജേഷ് എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു. മുതിർന്ന കർഷകരായ വി. ബാലകൃഷ്ണൻ നായർ, റോണി ജോർജ്എന്നിവർ പങ്കെടുത്തു.

No comments