പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഭീമനടി പോസ്റ്റോഫീസിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഇടതുപക്ഷ മുന്നണി കേരളത്തിലാകെ നടത്തിയ പോസ്റ്റ് ഒഫീസ് മാർച്ചിൻ്റെ ഭാഗമായി മലയോരത്ത് ഭീമനടി പോസ്റ്റ് ഓഫീസിലേക്ക് എളേരി ഏരിയ എൽ. ഡി. എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിനാൾക്കാർ പങ്കെടുത്തു.
തൃക്കരിപ്പൂർ എം.എൽ.എ., രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. നന്ദകുമാർ വെള്ളരിക്കുണ്ട് അധ്യക്ഷത വഹിച്ചു .കെ.എസ് കുര്യാക്കോസ് , സാബു എബ്രഹാം ,രാഘവൻ കൂലേരി. ,ജോർജുകുട്ടി തോമസ് മാടപ്പള്ളി , ബിജു തുളിശ്ശേരി , എന്നിവർ പ്രസംഗിച്ചു
No comments