അകാലത്തിൽ പൊലിഞ്ഞ പ്രിയ വിദ്യാർത്ഥിയുടെ സ്മരണയ്ക്കായി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിലെ മുൻകാല സ്ക്കൗട്ട് - ഗൈഡ് അംഗങ്ങൾ
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിലെ സ്ക്കൗട്ട് വിദ്യാർത്ഥിയും മുൻ രാജ്യ പുരസ്ക്കാർ ജേതാവു കൂടിയായിരുന്ന എസ്.അക്ഷയ് കുമാറിൻ്റെ ഓർമ്മ നിലനിർത്താൻ സ്കൂളിലെ പൂർവ്വകാല സ്കൗട്ട് - ഗൈഡ് അംഗങ്ങൾ ചേർന്നാണ് വർണ്ണ വിസ്മയം തീർത്ത സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്. കെ.വി ജയചന്ദ്രൻ എന്ന ചിത്ര പ്രതിഭയുടെ വിരൽത്തുമ്പിലൂടെ വിരിഞ്ഞ വർണ്ണ പ്രപഞ്ചമാണ് സ്മാർട്ട് ക്ലാസ് റൂമിനെ വ്യത്യസ്തവും മനോഹരവുമാക്കുന്നത്.
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട പൂർവ്വ വിദ്യാർത്ഥി അക്ഷയ് കുമാറിൻ്റെ സ്മരണ നിലനിർത്താൻ ഇതിലും മികച്ചൊരു ആശയം വേറെയില്ലെന്ന് സ്മാർട്ട് ക്ലാസ് റൂമും മികവുത്സവവും ഉദ്ഘാടനം ചെയ്തു കൊണ്ട്
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പിശകുന്തള അദ്ധ്യക്ഷത വഹിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അനുമോദനം നടത്തി. എസ് പി.സി യൂണിറ്റിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് നൽകിയ പ്രൊജക്ടർ ലാപ് ടോപ്പ് കൈമാറൽ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എൻ എസ് ജയശ്രീ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. പിടി എ പ്രസിഡന്റ് ടി വി ജയചന്ദ്രൻ മികവ് അവതരണം നടത്തി. ചടങ്ങിൽ വെച്ച് ജില്ലയിലെ മികച്ച നല്ലപാഠം കോഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട
വി.കെ ഭാസ്കരൻ ,പി പ്രമോദിനി, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേടിയ പൂർവ വിദ്യാർത്ഥിനി ജോയ്സ് ടി ജോസഫ് , സ്മാർട്ട് റൂം ഒരുക്കിയ ചിത്രകാരൻ കെവി ജയചന്ദ്രൻ ,എൽ എസ് എസ് യു എസ് എസ് . ജേതാക്കൾ, സ്കൗട്ട് ഗൈഡ് , എസ് പി സി.ജില്ല തല വിജയികൾ എന്നിവരെ അനുമോദിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെകട്ടറി . വിവി മിനി, എസ്.പി സി സി പി ഒ കെ വി പത്മനാഭൻ , ആ ഘോഷ കമ്മറ്റി കൺവീനർ വി.കെ ഭാസ്കരൻ , സുരേഷ് കുമാർ , മാളവിക എന്നിവർ സംസാരിച്ചു
No comments