Breaking News

ബളാൽ പഞ്ചായത്തിൽ 15ന് ഡെങ്കി ഹർത്താൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ തീരുമാനം


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിൽ മെയ് 15 ഞായറാഴ്ച ഡങ്കി ഹർത്താൽ നടത്തി ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു.

പകർച്ചവ്യാധി പ്രതിരോധ പരിപാടികൾ, മഴക്കാല പൂർവ്വ ശുചീകരണ പരിപാടികൾ, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച് ബളാൽ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയുംആരോഗ്യ പ്രവർത്തകരുടെയും ആശ മാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സംയുക്ത യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി.  ശനിയാഴ്ച  പഞ്ചായത്തിലെ പതിനാറ് വാർഡ്തല ശുചിത്വസമിതികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുകയും വാർഡ്തല ജല സമിതി രൂപീകരിക്കുകയും ചെയ്യും. 50 വീടുകൾക്ക് ഒരു ടീം എന്ന നിലയിൽ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന വാർഡ് തലത്തിൽ നടത്തും. ഞായറാഴ്ച എടത്തോട്, വെള്ളരിക്കുണ്ട് , കനകപ്പള്ളി, ബളാൽ , മാലോം, വള്ളിക്കടവ് ടൗൺ കേന്ദീകരിച്ച് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വ്യാപാര സ്ഥാപന ഉടമകളടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അഭ്യർത്ഥിച്ചു.. ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും നിയമാനുസൃതം ലൈസൻസ് കരസ്ഥമാക്കണമെന്നും പരിശോധനക്കായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. ശനിയാഴ്ച മൈക്ക് അനൗൺസ്മെന്റും ലഘുലേഖ വിതരണവും നടക്കും. ഡങ്കി പ്പനി ദിനാചരണം വിപുലമായ രീതിയിൽ നടത്തും.  പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷയായി. പ്രസിഡന്റ് രാജു  കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി.ഫിലിപ്പ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മാവതി പി , മെമ്പർ ദേവസ്യ തറപ്പേൽ , പഞ്ചായത്ത് സെക്രട്ടറി രജീഷ് കാരായി സംസാരിച്ചു. വികസനകാര്യ ചെയർമാൻ എൻ ജെ മാത്യു  നന്ദിയും പറഞ്ഞു

No comments