Breaking News

ബളാൽ എൻ.എസ്.എസ് കരയോഗം നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബളാൽ: ബളാൽ എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ചു മെഡിക്കൽ ക്യാമ്പ്, ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്തു

യോഗത്തിൽ കരയോഗ ഭാരവാഹികളോടൊപ്പം  യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കോടോത്ത്, യൂണിയൻ സെക്രട്ടറി ചന്ദ്രബാബു, പ്രതിനിധി സഭാംഗം വേണുഗോപാലൻ നായർ പങ്കെടുത്തു.പ്രമുഖ ഡോക്ടർമാരായ  ഡോ.സൂരജ് എസ് നമ്പ്യാർ ( ജനറൽ മെഡിസിൻ), ഡോ ഹേമരാജ് (ഓർത്തോപിഡിക് സർജൻ) രോഗികളെ പരിശോധിച്ചു. കരയോഗം പ്രസിഡൻ്റ് മാധവൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മധുസൂദനൻ നായർ സ്വാഗതവും, ജോ. സെക്രട്ടറി നാരായണൻ നായർ നന്ദിയും പറഞ്ഞു.

No comments