Breaking News

സംസ്ഥാനത്ത് പുതിയ ലോട്ടറി; വില 50 രൂപ; സമ്മാനം ഒരു കോടി


സംസ്ഥാനത്ത് പുതിയ ലോട്ടറി പുറത്തിറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതല്‍ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. നിലവില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളില്‍ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.

No comments