Breaking News

കോടോംബേളൂർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ എണ്ണപ്പാറയിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

തായന്നൂർ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ച സ്പോർട്സ് അക്കാദമിയുടെ കീഴിൽ   എണ്ണപ്പാറ  ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിർവഹിച്ചു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ, ബാലകൃഷ്ണൻ ഇ, ജഗന്നാഥ്‌ എംവി, യുത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, ധന്യ ക്ലബ്ബ്‌ ഭാരവാഹി മധു നർക്കല തുടങ്ങിയവർ സംസാരിച്ചു..

കണ്ണൂർ യൂണിവേഴ്സിറ്റി മുൻതാരം പ്രവീൺ തായന്നുരാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്.

No comments