കാഞ്ഞങ്ങാട് ചിത്താരിയില്‍ കാറപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരം
കാഞ്ഞങ്ങാട്-കാസര്‍ഗോഡ് കെ.എസ്ടിപി റോഡില്‍ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രി 11 മണിയോടെ കാര്‍ വിട്ടുമതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത്തിമൂന്നുകാരനായ സാദാത്ത് മംഗ്‌ളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില ഗുരുതരം. കെ.എല്‍ 60 എല്‍ 6677 എന്ന നമ്പറിലുള്ള ആള്‍ട്ടൊ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ പമ്പിനു സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു. കാറിലുണ്ടായിരുന്നവരെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്.
Link....
No comments